---
title: "ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ"
english_title: "NDRF Team Reaches Kannur for Disaster Awareness and Field Visits"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375195/ndrf-team-kannur-disaster-awareness-2026`"
published_at: "2026-07-28T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68b2ecd1afb_1000199477.jpg"
keywords: ["NDRF", "Kannur", "Disaster Management", "Pradeep Bhatt", "Kerala Floods"]
---

# ദുരന്തനിവാരണ ബോധവൽക്കരണവുമായി എൻ.ഡി.ആർ.എഫ് സംഘം കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ**: ജില്ലയിൽ ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും ദുരന്തസാധ്യത മേഖലകൾ സന്ദർശിക്കാനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ചംഗ സംഘം കണ്ണൂരിലെത്തി. തമിഴ്നാട് ആരക്കോണത്തെ എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയനിൽ നിന്നാണ് സംഘം എത്തിയത്.

## Article Content

**കണ്ണൂർ**: ജില്ലയിൽ ദുരന്തനിവാരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും ദുരന്തസാധ്യത മേഖലകൾ സന്ദർശിക്കാനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ചംഗ സംഘം കണ്ണൂരിലെത്തി. തമിഴ്നാട് ആരക്കോണത്തെ എൻ.ഡി.ആർ.എഫ് നാലാം ബറ്റാലിയനിൽ നിന്നാണ് സംഘം എത്തിയത്.

എസ്.ഐ എക്സിക്യൂട്ടീവ് പ്രദീപ് ഭട്ടാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. പ്രശോഭ് എം, മഞ്ജുനാഥ്, നിതേഷ് സി.കെ, ഉദയപ്രകാശൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.

ജി.എച്ച്.എസ്.എസ് ചാല, ജിഎച്ച്എസ്എസ് മുണ്ടേരി, പയ്യാമ്പലം ഗേൾസ് സ്കൂൾ, ജി.എച്ച്.എസ്.എസ് പെരളശ്ശേരി എന്നീ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375195/ndrf-team-kannur-disaster-awareness-2026`)